തൊഴിലാളികൾ അടപ്പിച്ചു, ഡി.വൈ.എഫ്.​െഎ തുറപ്പിച്ചു; ​െപട്രോൾ പമ്പിന്​ നേരേ ക​ല്ലേറ്​

തിരുവനന്തപുരം: പണിമുടക്ക് ദിവസം തുറന്ന മംഗലപുരത്തെ ​െപട്രോൾ പമ്പിലെ വാതിലുകളും ജനലുകളും സമരാനുകൂലികൾ എറിഞ്ഞുതകർത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വകാര്യവാഹനങ്ങളിൽ പെട്രോൾ നിറക്കുന്ന സമയത്താണ് ഒരുവിഭാഗം തൊഴിലാളികളെത്തി മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണെന്നും അതിനാൽ അനുഭാവം പ്രകടിപ്പിച്ച് അടച്ചിടണമെന്നും ആവശ്യപ്പെട്ടത്. ഇതുപ്രകാരം പമ്പ് അടച്ചിട്ടെങ്കിലും കുറച്ച് സമയത്തിന് ശേഷം എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പമ്പിൽ വാഹനങ്ങളുമായി നിൽക്കുന്നവർക്ക് ഇന്ധനം നൽകണമെന്ന് ആവശ്യപ്പെട്ടു. പമ്പ് അടക്കാൻ തൊഴിലാളികൾ ആവശ്യപ്പെട്ട കാര്യം ജീവനക്കാർ അറിയിച്ചെങ്കിലും അതിൽ കാര്യമില്ലെന്നും തങ്ങൾ നോക്കിക്കൊള്ളാമെന്നും പറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മടങ്ങി. ഇതു വിശ്വസിച്ച് മെഷീൻ ഓണാക്കി ഇന്ധനം നിറക്കുന്നതിനിടയിലാണ് അടപ്പിച്ച തൊഴിലാളികൾ വീണ്ടുമെത്തി കല്ലേറ് നടത്തിയത്. തുടർന്ന് പൊലീസ് എത്തി സമരാനുകൂലികളെ പിരിച്ചുവിട്ടു. പമ്പുടമ പരാതി നൽകാത്തതിനാൽ ആർക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.