സാക്ഷരത മിഷൻ പരീക്ഷയിൽ താരമായി ജെയിംസ്

150/150 ഉം നേടി 104കാരൻ ചിത്രം news wrap - സാക്ഷരത മിഷൻ നടത്തിയ വാർഡുതല പരീക്ഷയിൽ ചൊവ്വള്ളൂർ അംഗൻവാടിയിൽ പരീക്ഷയെഴുതുന്ന ജെയിംസ് നേമം: സാക്ഷരത മിഷന്‍റെ 'പഠ്ന, ലിഖ്ന അഭിയാൻ' പദ്ധതി പ്രകാരം നടന്ന വാർഡുതല പരീക്ഷയിൽ 150 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 104 കാരൻ ജെയിംസ് താരമായി. വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിൽ നെടുംകുഴി ജിത്തു ഭവനിൽ താമസിക്കുന്ന ജെയിംസ്​ മൂന്നുമാസംകൊണ്ടാണ്​ പഠനം പൂർത്തിയാക്കിയത്​. മൂന്നു മണിക്കൂർ നേരം ക്ഷമയോടെ ഇരുന്ന് കണ്ണട പോലും ​െവക്കാതെ ചോദ്യങ്ങൾ ഓരോന്നിനും കൃത്യമായ ഉത്തരമെഴുതി. എഴുതാനുള്ള ചോദ്യങ്ങളും ടിക്ക് മാർക്ക് ചെയ്യേണ്ടതായ ചോദ്യങ്ങളും ഉണ്ടായിരുന്നു. നാലാം ക്ലാസ്സ്​ വരെ പഠിച്ചിട്ടുണ്ട്​ ജയിംസ്​. പഞ്ചായത്തംഗം ബി. ചന്ദ്രബാബുവാണ് ഇദ്ദേഹത്തെ വാഹനത്തിൽ പരീക്ഷഹാളിൽ എത്തിച്ചതും തിരികെ കൊണ്ടുപോയതും. അൽപം കേൾവിക്കുറവുണ്ട് എന്നതല്ലാതെ മറ്റ്​ ശാരീരിക അസ്വസ്ഥതകളൊന്നും ജെയിംസിന് ഇല്ല. ഇനിയും കൂടുതൽ പഠിക്കണമെന്നാണ് ആഗ്രഹമെന്ന് പരീക്ഷഹാൾ വിട്ട് പുറത്തുവന്ന ജെയിംസ് ചെറുപുഞ്ചിരിയോടെ പറഞ്ഞു. 11 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 10 പേരും സ്ത്രീകളായിരുന്നു. ജെയിംസിന്‍റെ ഭാര്യ രാജമ്മ 2018 ലാണ് മരിച്ചത്. ദമ്പതികൾക്ക് നാല്​ പെൺമക്കളുണ്ട്​. ചോദിച്ച ചോദ്യങ്ങൾക്ക് മുഴുവനും ഉത്തരമെഴുതി സംതൃപ്തിയോടെ പരീക്ഷഹാൾ വിട്ട ജെയിംസിനോട് പക്ഷേ, സഹ പരീക്ഷാർഥികൾക്ക് അസൂയയൊന്നുമില്ല. ജയിംസ്​ തങ്ങൾക്ക്​ പ്രചോദനമാണെന്നാണ്​ അവരുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.