പാറക്വാറിയിലെ വെള്ളക്കെട്ടിൽ ഗൃഹനാഥന്‍റെ മൃതദേഹം

ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകരയിൽ ഉപേക്ഷിച്ച പാറക്വാറിയിലെ വെള്ളക്കെട്ടിൽ ഗൃഹനാഥന്‍റെ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വെളിയം പടിഞ്ഞാറ്റിൻകര പറകുന്നിൽ രാജേന്ദ്രവിലാസത്തിൽ ജയചന്ദ്രൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ നിന്ന്​ പോയ ജയചന്ദ്രൻ മടങ്ങി വരാഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം രാവിലെ വഴിയാത്രക്കാരാണ് താന്നിമുക്ക് പറക്കുന്ന് മുണ്ടുകോണം പാക്വാറിയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടത്. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന്‌ പ്രദേശവാസികളായ യാത്രക്കാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി ​െപാലീസും കൊട്ടാരക്കരയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും എത്തിയാണ് മൃതദേഹം കരക്കെടുത്തത്. പൂയപ്പള്ളി ​െപാലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: അംബിക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.