പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിലംപതിച്ചു

കഴക്കൂട്ടം: ജീർണാവസ്ഥയിൽ തുടർന്ന കഴക്കൂട്ടത്തെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നുവീണു. പൊതു പണിമുടക്കായതിനാൽ ആളപായമുണ്ടായില്ല. 1955 ൽ പ്രവർത്തനമാരംഭിച്ച കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഓടിട്ട കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഉച്ചയോടെ തകർന്നുവീണത്. കഴക്കൂട്ടം പഞ്ചായത്ത് നഗരസഭയോട് കൂട്ടിച്ചേർത്തതോടെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് എന്നാക്കി കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മാറ്റിയിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ഈ ഭാഗത്തെ ഓഫിസ് മാറ്റി കുറച്ചുനാൾ മുമ്പ് മാറ്റി ക്രമീകരിച്ചിരുന്നു. 67 വർഷത്തെ പഴക്കമുള്ളതിനാൽ കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 35 കോടി മുടക്കി ആധുനിക സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിക്കുകയും മുഖ്യമന്ത്രി നിർമാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, എൻ.ഇ.എസ് ബ്ലോക്കിനായി സ്ഥലം നൽകിയ കുടുംബക്കാരുമായുള്ള തർക്കം കോടതിയിലെത്തിയതോടെ കോടതി സ്റ്റേ വന്നു. ഇതോടെ നിർമാണപ്രവൃത്തികൾ നിർത്തി​െവച്ചു. ചില ഉദ്യോഗസ്ഥരുമായി ചേർന്ന് കൃത്രിമ രേഖകൾ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സ്റ്റേ വാങ്ങിയതെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.