കുടുംബ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോകം മൂന്നാം ലോകയുദ്ധത്തിലേക്ക്​ വഴിമാറുമോ എന്ന്​ ആശങ്കിക്കുന്ന കാലഘട്ടത്തിൽ പ്രാർഥനകൾക്ക്​ വലിയ പ്രസക്തിയുണ്ടെന്ന്​ പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി. മെഡിക്കൽ കോളജ്​ മുസ്​ലിം ജമാഅത്ത്​ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോമ്പും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. ഷാഫി അലിഖാൻ ക്ലാസെടുത്തു. പ്രസിഡന്‍റ്​ എ.എസ്​. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സൈനുദ്ദീൻ സ്വാഗതവും കൺവീനർ ടി.എ.ഹസൻ നന്ദിയും പറഞ്ഞു. കാപ്​ഷൻ ​palayam Imam മെഡിക്കൽ കോളജ്​ മുസ്​ലിം ജമാഅത്ത്​ കുടുംബ സംഗമം പാളയം ഇമാം ഡോ. വി.പി. സുഹൈബ്​ മൗലവി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.