ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം

വിതുര: ആനപ്പാറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. സാമ്പത്തിക വർഷത്തിലെ പ്രവൃത്തികൾ പൂർത്തിയായതോടെയാണ് വാർഡിലെ മുഴുവൻ തൊഴിലാളികളും ഒത്തുചേർന്നത്. വാർഡ് മെംബർ വിഷ്ണു ആനപ്പാറയുടെ അധ്യക്ഷതയിൽ നടന്ന തൊഴിലാളി സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. 70 വയസ്സ് കഴിഞ്ഞ മുതിർന്ന തൊഴിലാളികളെയും തൊഴിലുറപ്പ് വിഭാഗം ജീവനക്കാരെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ ജി. ആനന്ദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സന്ധ്യ, നീതു രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ജി. സുരേന്ദ്രൻ നായർ, രവികുമാർ, വത്സല സിന്ധു, ലൗലി, സുനിത, അസിസ്റ്റന്റ് സെക്രട്ടറി പ്രീത എസ്. നായർ, വി.ഇ.ഒ മാരായ ഗൗരി ശങ്കർ, ആര്യ ദിവകാരൻ, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ രാഹുൽ, അംബിക, രഞ്ചന, ജ്യോതിർമയി, സുശീല ജോയി, ജയശ്രീ, ലതിക, ബിന്ദു എസ്.ആർ, ഗീത തുടങ്ങിയവർ പ​ങ്കെടുത്തു. ഫോട്ടോ : ആനപ്പാറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.