സെക്രട്ടേറിയറ്റ്​ ജീവനക്കാർക്ക്​ ഫ്ലക്സി പഞ്ചിങ്​ ഏർപ്പെടുത്തണമെന്ന്​ സംഘടന

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്​ ജീവനക്കാരുടെ ഹാജരിന്​ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ ഫ്ലക്സി പഞ്ചിങ്​ ഏർപ്പെടുത്തണമെന്ന്​ സെക്രട്ടേറിയറ്റ്​ ആക്​ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി. രാവിലെ 9.15 മുതൽ 6.15 വരെയുള്ള സമയപരിധിയിൽ ഏഴു​ മണിക്കൂർ ഡ്യൂട്ടി ക്രമത്തിൽ ഇത്​ നൽകണം. റമദാൻ-ഈസ്റ്റർ നോമ്പിന്‍റെ കൂടി സാഹചര്യത്തിലാണ്​ ഈ ആവശ്യമെന്നും കത്തിൽ പറയുന്നു. തിരുവനന്തപുരത്തിന്​ പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി ജീവനക്കാർ സെക്രട്ടേറിയറ്റിൽ ദിവസവും ജോലിക്ക്​ ​ വന്നുപോകുന്നു. തുടക്കത്തിൽ അനുവദിച്ചിരുന്ന ഫ്ലക്സി പഞ്ചിങ്​ ജീവനക്കാർക്ക്​ സൗകര്യമായിരുന്നു. ഇപ്പോൾ അത്​ ലഭ്യമല്ലാത്തത്​ പ്രയാസം സൃഷ്ടിക്കുന്നു. അനുവദിച്ച ഇളവ്​ സമയം 15 ദിവസത്തിനകം തീരുന്നതായും തുടർന്നുള്ള ദിവസങ്ങളിൽ ഒരു മിനിറ്റ്​ വൈകിയാലും ലീവ്​ എടുക്കേണ്ട സ്ഥിതിയാണെന്നും ​കത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.