തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ സെക്ഷന്‍ ഓഫിസ് പരിധിയിലും തടസ്സരഹിത വൈദ്യുതി വിതരണത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കെ.എസ്.ഇ.ബി. വൈദ്യുതി പ്രസരണ-വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകണമെന്നും ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോര്‍ഡിന്റെ ബ്രേക്ക് ഡൗണ്‍ /ഫാള്‍ട്ട് റിപ്പയര്‍ ടീമുകളെ സജ്ജമാക്കി നിര്‍ത്താനും നിർദേശം നല്‍കിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളില്‍ സാധാരണ ദിവസങ്ങളിലെ പോലെതന്നെ ബോര്‍ഡിന്‍റെ കസ്റ്റമര്‍ കെയര്‍ സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വൈദ്യുതിതടസ്സം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് 1912 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. ഉപഭോക്താക്കള്‍ക്ക് ബോര്‍ഡ് ആസ്ഥാനത്ത് ഇതിനായി സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകള്‍ ഇനി പറയുന്ന നമ്പറുകളില്‍ പരാതി അറിയിക്കാം. 0471-2448948, 9446008825. ഉപഭോക്താക്കള്‍ക്ക് ബോര്‍ഡിന്‍റെ വാട്സ്ആപ് സംവിധാനങ്ങളിലൂടെയും പരാതികള്‍ അറിയിക്കാം. പരാതികള്‍ ചീഫ് എന്‍ജിനീയര്‍മാരെ നേരിട്ട് ഇനി പറയുന്ന നമ്പറുകളില്‍ അറിയിക്കാം. തിരുവനന്തപുരം 9446008011, എറണാകുളം 9446008201, കോഴിക്കോട് 9446008204, കണ്ണൂര്‍ 9496010000. കൂടാതെ പരാതികള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ഇനി പറയുന്ന നമ്പറുകളിലും നേരിട്ടും അറിയിക്കാം. തിരുവനന്തപുരം 9446008018, തൃശൂര്‍ 9446008309, കാട്ടാക്കട 9446008019, മഞ്ചേരി 9446008321, കൊല്ലം 9446008267, പാലക്കാട് 9446008314, കൊട്ടാരക്കര 9446008271, ഷൊർണൂര്‍ 9446008318, കോട്ടയം 9446008279, തിരൂര്‍ 9446008325, പാലാ 9446008302, നിലമ്പൂര്‍ 9496010106, പത്തനംതിട്ട 9446008275, കോഴിക്കോട് 9446008332, ആലപ്പുഴ 9496008645, വടകര 9446008336, ഹരിപ്പാട് 9496008998, കൽപറ്റ 9446008329, എറണാകുളം 9446008288, ശ്രീകണ്ഠാപുരം 9446008343, ഇരിങ്ങാലക്കുട 9446008305, കണ്ണൂര്‍ 9446008339, പെരുമ്പാവൂര്‍ 9446008292, കാസർകോട് 9446008345, തൊടുപുഴ 9446008297.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.