വിദ്യാർഥികളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നു- കലക്ടർ

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ആശങ്കപ്പെടുത്തുന്നതായി കലക്ടർ എം. അരവിന്ദ്. 75ാമത് സ്വതന്ത്ര്യത്തിന്റെ അമൃത്​ മഹോത്സവ ഭാഗമായി ജില്ല പബ്ലിക്​ റിലേഷൻ വിഭാഗം സംഘടിപ്പിക്കുന്ന സ്കൂൾ, കോളജ് വിദ്യാർഥികളുടെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞാൽ ജില്ല ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന്​ കലക്ടർ നിർദേശിച്ചു. വിവിധ വകുപ്പുകളുടെ പ്രദർശനം ഉൾപ്പെടുത്തി ഒരാഴ്ചയാണ് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പരിപാടികൾ എസ്.എൽ.ബി. സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്. മേയർ ആർ. മഹേഷ്, കമീഷണർ ആശ അജിത്, പി.ആർ.ഒ ജോൺ ജഗത് ബ്രൈറ്റ്, സി.ഇ.ഒ പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.