വെള്ളറട: വനിതാ ശിശു സൗഹൃദ പഞ്ചായത്താകാന്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വാര്‍ഡുതലങ്ങളില്‍ ഒന്നിലധികം ജാഗ്രതാ സമിതികള്‍ സജ്ജമാക്കും. സ്‌കൂളുകൾ, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രി, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, വായനശാലകള്‍, അങ്കണവാടികള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ വനിതാ സൗഹൃദ കിയോസ്‌കുകള്‍ സ്ഥാപിക്കും. കുടുംബശ്രീ നേതൃത്വത്തില്‍ ഇന്റര്‍ലോക്ക്, ഹോളോബ്ലോക്ക് നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കാന്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ജാഗ്രതാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ബജറ്റില്‍ വിഹിതമുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ പ്രതിവാര കാമ്പയിനുകള്‍ നടത്തും. അതിജീവനം, സാന്ത്വനം തുടങ്ങിയ പേരുകളില്‍ പുനരധിവാസ സൗഹൃദ കേന്ദ്രങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുന്നത്തുകാലില്‍ മത്സ്യമുള്‍പ്പെടെ എല്ലാ വസ്തുക്കളും ലഭിക്കുന്ന സമ്പൂര്‍ണ ഓപണ്‍ മാര്‍ക്കറ്റും സ്ഥാപിക്കും. വിദ്യാഭ്യാസം, സാംസ്‌കാരികം, കൃഷി എന്നീ മേഖലകളിലും വിവിധ പദ്ധതികൾക്ക് തുക വകകൊള്ളിച്ചു. എ.കെ.ജി - ഇ.എം.എസ് അനുസ്മരണം കിളിമാനൂർ: സി.പി.എം ചാരുപാറ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.കെ.ജി - ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സരളമ്മ ഉദ്ഘാടനം ചെയ്തു. സജീഷ് കുമാർ, മഞ്ജുലാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഗോപാലകൃഷ്ണവാര്യർ അധ്യക്ഷതവഹിച്ചു. ആദിൽ ഖാൻ, ഉഷ, ആശ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.