*യു.ഡി.എഫ് എം.പിമാരെ പൊലീസുകാർ മർദിച്ച സംഭവത്തിനുപിന്നിൽ ഗൂഢാലോചന കൊല്ലം: കെ-റെയിൽ വിഷയത്തിൽ സി.പി.എം-സംഘ്പരിവാർ ഒത്തുതീർപ്പ് നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനായി ഒരാഴ്ചയായി ഡൽഹിയിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മുഴുവൻ ആറ് മാസം മുമ്പുള്ള വാദങ്ങളാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയതായി ഒന്നും മുഖ്യമന്ത്രിയുടെ വാക്കുകളിലില്ല. പദ്ധതിക്കായി അഞ്ച് നയാ പൈസപോലും തരില്ലെന്ന കേന്ദ്രത്തിന്‍റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഇല്ലാത്തത് പഴയ പേപ്പറുകൾതന്നെ നോക്കി വായിക്കുന്നതുകൊണ്ടാണ്. നിയമസഭയിലും പൗരപ്രമുഖരുടെ യോഗത്തിലും ഡൽഹിയിൽ വാർത്തസമ്മേളനത്തിലുമെല്ലാം ഒരേകാര്യം തന്നെയാണ് അദ്ദേഹം ആവർത്തിക്കുന്നത്. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ട് മോദി സംസാരിക്കുന്ന ഭാഷയിൽ സമരക്കാരെ വിരട്ടാൻ മുഖ്യമന്ത്രി നോക്കേണ്ട. സമരത്തെ സർക്കാർ ഭയക്കുന്നത് കൊണ്ടാണ് വർഗീയത ആരോപിക്കുന്നത്. എന്തിലും വർഗീയത, തീവ്രവാദം, ജമാഅത്തെ ഇസ്ലാമി, ബി.ജെ.പി എന്ന പ്രസ്താവനയിൽ ഒപ്പിടുകയാണ് പാർട്ടി സെക്രട്ടറി ചെയ്യുന്നത്. പാർലമെന്‍റ് പരിസരത്ത് യു.ഡി.എഫ് എം.പിമാരെ പൊലീസുകാർ മർദിച്ച സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ട്. വിഷയത്തിൽ അന്വേഷണം വേണം. സമാധാനപരമായി സമരം ചെയ്തവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.