സീറ്റ് നൽകിയതിൽ പിഴച്ചു; മെഡിക്കൽ അനുബന്ധ കോഴ്സിന്റെ രണ്ടാം അലോട്ട്മൻെറ് പിൻവലിച്ചു തിരുവനന്തപുരം: പ്രസിദ്ധീകരിച്ച അലോട്ട്മൻെറ് തെറ്റിയതോടെ മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ രണ്ടാം അലോട്ട്മൻെറ് പട്ടിക പിൻവലിച്ചു. തെറ്റ് തിരുത്തി വ്യാഴാഴ്ച തന്നെ അലോട്ട്മൻെറ് പുനഃപ്രസിദ്ധീകരിച്ചു. മെഡിക്കൽ അനുബന്ധ കോഴ്സായ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻററി കോഴ്സിൻെറ സീറ്റ് അലോട്ട്മൻെറിലാണ് പിഴവ് സംഭവിച്ചത്. കോഴ്സിലേക്ക് മൃഗസംരക്ഷണ വകുപ്പിൽ ഫാം അസിസ്റ്റൻറ് വെറ്ററിനറി (എഫ്.വി), വെറ്ററിനറി ഫാർമസിസ്റ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് സീറ്റ് സംവരണമുണ്ട്. എഫ്.വി തസ്തികയിൽനിന്ന് അപേക്ഷകനില്ലെങ്കിൽ സീറ്റ് ഫാർമസിസ്റ്റ് തസ്തികയിൽ നിന്നുള്ളവർക്ക് നൽകണമെന്നാണ് പ്രോസ്പെക്ടസിൽ പറയുന്നത്. ഇങ്ങനെ ആളില്ലാതെ വന്ന സീറ്റ് ഫാർമസിസ്റ്റ് കാറ്റഗറിയിലുള്ള അപേക്ഷകന് നൽകാതെ ജനറൽ മെറിറ്റിലേക്ക് മാറ്റി നൽകിയതാണ് പിഴവായത്. അർഹതപ്പെട്ട അപേക്ഷകരിലൊരാൾ പരാതിപ്പെട്ടതോടെയാണ് തെറ്റായ അലോട്ട്മൻെറ് പ്രവേശന പരീക്ഷ കമീഷണറേറ്റിൻെറ ശ്രദ്ധയിൽപെട്ടത്. ഇതോടെ 22ന് രാത്രി പ്രസിദ്ധീകരിച്ച അലോട്ട്മൻെറ് വ്യാഴാഴ്ച പിൻവലിച്ചു. ജനറൽ മെറിറ്റിലേക്ക് നൽകിയ സീറ്റ് തിരികെയെടുത്ത് അർഹതപ്പെട്ട അപേക്ഷകന് നൽകി. ഇതോടെ ആദ്യ അലോട്ട്മൻെറിൽ ഉൾപ്പെട്ട ഈഴവ വിഭാഗത്തിൽനിന്നുള്ള ഒരാൾ പുറത്താവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.