ജില്ലയിലെ കെ-റെയിൽ സർവേക്കല്ലുകൾ ഏപ്രിൽ ഒന്നിന്​ പിഴുതുമാറ്റുമെന്ന്​ ബി.ജെ.പി

തിരുവനന്തപുരം: ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ കെ-റെയില്‍ സര്‍​വേക്കല്ലുകളും ഏപ്രില്‍ ഒന്നിന്​ രാവിലെ 11ന് അതത്​ ബൂത്തുകളിലുള്ള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിഴുതുമാറ്റുമെന്നും അവ മന്ത്രിമാരുടെയും ജില്ലയിലെ 13 എം.എൽ.എമാരുടെയും വീടുകളിൽ സ്ഥാപിക്കുമെന്നും​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.വി. രാജേഷ്. ക്ലിഫ്​ഹൗസിൽ​ പ്രതിഷേധ സൂചകമായി കല്ലുകൾ സ്ഥാപിച്ചത്​ ഇതിന്‍റെ ഭാഗമായാണ്​. സാധാരണക്കാരുടെ കിടപ്പാടം നഷ്ടപ്പെടുന്ന പദ്ധതി അനുവദിക്കില്ല. കെ-റെയില്‍ സർവേക്കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക്​ നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലിഫ്ഹൗസിനു മുന്നിലെ ധര്‍ണ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ കേരളത്തില്‍ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.