* പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളും, ജലപീരങ്കി പ്രയോഗിച്ചു തിരുവനന്തപുരം: കെ- റെയിലിനെതിരെയുള്ള പ്രതിഷേധത്തിനിടയിൽ ഡൽഹിയിൽ യു.ഡി.എഫ് എം.പിമാരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉച്ചക്ക് ഒന്നോടെ ആരംഭിച്ച പ്രകടനം രാജ്ഭവന് സമീപം ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ മുന്നോട്ട് പോകാൻ ശ്രമിച്ചത് പൊലീസുമായുള്ള ഉന്തിലും തള്ളിലും വാക്കേറ്റത്തിലും കലാശിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തള്ളിക്കയറിയതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജില്ല പ്രസിഡന്‍റ് സുധീർ ഷാ പാലോട്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ്. നുസൂർ, എസ്.എം. ബാലു, സംസ്ഥാന ഭാരവാഹികളായ ജെ.എസ്. അഖിൽ, ഷജീർ നേമം, വിനോദ് കോട്ടുകാൽ, എസ്.പി. അരുൺ , അജയ് കുര്യാത്തി, ടി. ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ രാജീവ് കരകുളം, പ്രമോദ്, അനൂപ് പാലിയോട്, ഷാലിമാർ, മാഹീൻ പഴഞ്ചിറ, എസ്.കെ. അഭിജിത്, ഷമീർഷാ, സുഹൈൽ ഷാജഹാൻ, പ്രശോബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.