നേമം: വൃദ്ധയുടെയും മകന്‍റെയും മൃതദേഹം വാടകവീടിനുള്ളിൽ കണ്ടെത്തി. നേമം ശാന്തിവിള മാളിക വീട് ലെയിനിൽ താമസിച്ചുവന്ന സരോജം (72), രാജേഷ് (48) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടുകൂടിയാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തുന്നത്. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടാകുമെന്ന് നേമം പൊലീസ് അറിയിച്ചു. ഇവർ എറണാകുളം പറവൂർ സ്വദേശികളെന്നാണ് സൂചന. മൃതദേഹങ്ങൾ വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.