തൊഴില്‍രഹിത വേതന വിതരണം

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിതരണം ചെയ്യും. ക്രമനമ്പര്‍ 1080 മുതല്‍ 1300 വരെ ബുധനാഴ്ചയും 1301 മുതല്‍ 1450 വരെ വ്യാഴാഴ്ചയുമാണ് വിതരണം. അര്‍ഹരായ ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്​, ആധാര്‍ അല്ലെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, ടി.സി, റേഷന്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ് എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന്​ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാണിക്കല്‍ പഞ്ചായത്തില്‍ 39.58 കോടി രൂപയുടെ ബജറ്റ് *കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ വെഞ്ഞാറമൂട് മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് 39.58,68,198 രൂപയും വരവും 36,52,93,622 രൂപ ചെലവും 3,05,74,576 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്​. പ്രസിഡന്റ് കുതിരകുളം ജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ് എസ്. ലേഖ കുമാരിയാണ് ബജറ്റ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലക്ക് 75,21,912 രൂപ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കൃഷിക്കും ഫല വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുമായി 13 കോടി രൂപ, കന്യാകുളങ്ങര മാര്‍ക്കറ്റില്‍ കച്ചവട സമുച്ചയ നിര്‍മാണത്തിന് 12 കോടി രൂപ, കുടിവെള്ള വിതരണത്തിന് 30 കോടി രൂപ, മീനാറ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ എന്നിങ്ങനെ വകയിരു​ത്തി. വിനോദസഞ്ചാര വകുപ്പ് മുഖേന ടൂറിസം വികസനത്തിന് രണ്ട് കോടി രൂപയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള ഹെല്‍ത്ത് ടൂറിസത്തിന് 43 ലക്ഷം രൂപയും മാലിന്യ സംസ്‌കരണത്തിനും ശുചീകരണത്തിനുമായി ഒരു കോടി രൂപയും ചെലവിടും. ഭവന നിര്‍മാണത്തിന് ഒരു കോടി രൂപ, ദാരിദ്ര്യ ലഘൂകരണത്തിന് ആറ് കോടി രൂപ എന്നിങ്ങനെയും വിഹിതമുണ്ട്​. വനിതാ ശിശു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപയും പട്ടികജാതി വികസനത്തിനായുള്ള പദ്ധതികള്‍ക്ക് 22, 69,960 രൂപയും റോഡുകള്‍, കലുങ്കുകള്‍, കെട്ടിടങ്ങള്‍ എന്നിവക്കായി 20,09,99,462 രൂപയും വകകൊള്ളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.