തിരുവനന്തപുരം: ജനകീയാസൂത്രണ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറിയ റോഡുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ ഉറപ്പുനല്‍കി. ഈ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇത് സര്‍ക്കാറും വകുപ്പും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാമെന്നും സണ്ണി ജോസഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി. നിലവില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകള്‍ മികച്ച നിലവാരത്തിലേക്കുയര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന. മറ്റുകാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ റോഡുകളുടെ ഒറ്റത്തവണ അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ടനുവദിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.