തിരുവനന്തപുരം: പിന്നാക്ക സംവരണ പട്ടിക എല്ലാ പത്തുവർഷം കൂടുമ്പോഴും പുനർനിർണയിക്കണമെന്ന സുപ്രീംകോടതി വിധിയും അനുബന്ധമായി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധികളും യഥാസമയം നടപ്പിലാക്കാത്ത സർക്കാറിന്റെ നിഷേധാത്മക നിലപാടിൽ സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷൻ ട്രസ്റ്റിന്റെയും തിരുവനന്തപുരം മുസ്ലിം കൂട്ടായ്മ വേദിയുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു. എം.ഇ.എസ് സെന്ററിൽ നടന്ന യോഗത്തിൽ പ്രഫ. മീരാൻ മലുക്ക് മുഹമ്മദ് അധ്യക്ഷതവഹിച്ചു. ടി.എ. അബ്ദുൽ വഹാബ് , അഡ്വ. പി. സിയാവുദീൻ, അഡ്വ.എം. താജുദ്ദീൻ, എം.എം. സലാഹുദ്ദീൻ, എ. അബ്ദുൽ സലാം, മുഹമ്മദ് ജമീൽ, പി.എം. അഹമ്മദ്കുട്ടി, എസ്. കമാലുദ്ദീൻ, നദീർ കടയറ, പാളയം അബ്ദുൽ മജീദ്, അബ്ദുൽ സലാം അഴീക്കോട്, ഡോ.എ. നിസാറുദ്ദീൻ, പ്രഫ. ഇ. അബ്ദുൽ റഷീദ്, അഡ്വ. നൗഫൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.