വിഴിഞ്ഞം: തമിഴ്നാട് സ്വദേശിയുടെ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ വിഴിഞ്ഞം സ്വദേശിയായ യുവാവ് തൃശൂർ ചാവക്കാട് ചേറ്റുവ ഭാഗത്ത് കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം ടൗൺഷിപ് ഹൗസ് നമ്പർ 215ൽ പീരുമുഹമ്മദിന്റെയും വിയ്യാത്തുമ്മയുടെയും മകൻ അബുൽ ഹസൻ (38) ആണ് മരിച്ചത്. കഴിഞ്ഞമാസം 26നാണ് മത്സ്യബന്ധനത്തിന് പോയത്. ഇന്നലെ പുലർച്ചെ രേണ്ടാടെ മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്ന് കാണാതായതായും രാവിലെ മറ്റൊരു ബോട്ടിന്റെ വലയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്നുമാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ചാവക്കാട് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. ഭാര്യ: സക്കീന. 12കാരിയായ സിയാന ഫാത്തിമ ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.