യുക്രെയ്​ൻ സംഘത്തിൽ മലയാളി ഭർത്താവിനൊപ്പം യുക്രെയ്ൻ യുവതിയും കുഞ്ഞും

നെടുമ്പാശ്ശേരി: യുക്രെയ്​നിൽനിന്ന് വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘത്തിൽ മലയാളികളെക്കൂടാതെ ഒരു യുക്രെയ്ൻ സ്വദേശിനിയുമുണ്ടായിരുന്നു -എറണാകുളം സ്വദേശിയായ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയതാണവർ. യുക്രെയ്​നിലെ സുമിയിൽ സ്റ്റുഡൻറ് കോഓഡിനേറ്ററായ റനീഷ് ജോസഫാണ് അന്നാട്ടുകാരിയായ വിക്ടോറിയയെ പ്രണയിച്ച് വിവാഹം ചെയ്തത്. കുഞ്ഞ് ജോസഫ് റഫേലുമുണ്ട് ഒപ്പം. യുദ്ധഭൂമിയിൽ കുടുങ്ങിയ 255 മലയാളികളാണ് വെള്ളിയാഴ്ച തിരിച്ചെത്തിയത്. മൂന്നുവിമാനങ്ങളിലായി ഡൽഹിയിലെത്തിയ മലയാളിസംഘം അവിടെനിന്ന് വിവിധ വിമാനങ്ങളിലായാണ് നാട്ടിലേക്ക്​ തിരിച്ചത്. ഇവരിൽ 245 പേർ വിദ്യാർഥികളാണ്. സുമിയിൽനിന്നുള്ള 247 പേരിൽ 172 പേരും കഴിഞ്ഞ ദിവസം ഖാർക്കീവിൽനിന്ന്​ എത്തിയ എട്ടുപേരും ഉൾപ്പെടെ 180 പേർ വെള്ളിയാഴ്ച രാത്രി 9.40ന് എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തി. 27 പേർ വിസ്താര വിമാനത്തിലും 14 പേർ ഇൻഡിഗോ വിമാനത്തിലുമാണ് എത്തിയത്. ബാക്കി 34 പേരെ വിവിധ വിമാനങ്ങളിലായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. photo ekg ukrain native victoria മലയാളിയെ വിവാഹം ചെയ്ത യുക്രെയ്​ൻകാരിയായ വിക്ടോറിയ ജോസഫ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.