കുട്ടികളിൽ കൗതുകമുണർത്തി കെ.ടി.സി.ടി എജു ഫെയർ

കല്ലമ്പലം: കോവിഡിന് ശേഷമുള്ള വിദ്യാലയ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപര്യമുണർത്തുക എന്ന ലക്ഷ്യത്തോടെയും കെ.ടി.സി.ടി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച എജു ഫെയർ 2 കെ- 22 കുട്ടികളിൽ ഒരേസമയം കൗതുകവും വിജ്ഞാനപ്രദവുമായി. ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തത് സ്കൂളിലെ റോബോർട് സഫിയാണ്. ശാസ്ത്രം വാനോളം, ശാസ്ത്രം സമാധാനത്തിനായി എന്നീ സന്ദേശങ്ങൾ പ്രചരിപ്പിച്ച്​ ശാസ്ത്രത്തിന്റെ പ്രതീകമായ സഫി സമാധാനത്തിന്റെ പ്രതീകമായി വെള്ള ബലൂണുകൾ പറത്തിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. റോബോട്ട് കുട്ടികൾക്കൊപ്പം ചുവട് വെച്ചതും അവരോട് സംവദിച്ചതും കുട്ടികൾക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിൽ സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അധ്യക്ഷതവഹിച്ചു. സ്കൂൾ ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ. മീര എന്നിവർ സംസാരിച്ചു. ഗിരിജ രാമചന്ദ്രൻ, ബി.ആർ. ബിന്ദു, റെജിന എം.എ, ദിവ്യ. എസ് എന്നിവരും പ​ങ്കെടുത്തു. സംയുക്ത യോഗം കല്ലമ്പലം: 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് കല്ലമ്പലത്ത് 48 മണിക്കൂർ രാപകൽ സമരം സംഘടിപ്പിക്കാൻ കഴിഞ്ഞ ദിവസം കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിൽ നടന്ന വിവിധ ട്രേഡ് യൂനിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 18 ന് കല്ലമ്പലത്തെത്തുന്ന പ്രചാരണ ജാഥക്ക് സ്വീകരണം നൽകും. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ ബി. സത്യൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എൻ.കെ.പി. സുഗതൻ അധ്യക്ഷതവഹിച്ചു. പിടികിട്ടാപ്പുള്ളിയെ പിടികൂടുന്നതിനിടെ കുത്തേറ്റ പൊലീസുകാർക്ക് ധനസഹായം കല്ലമ്പലം: പാരിപ്പള്ളിയിൽനിന്ന് കൊടും കുറ്റവാളിയായ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ധനസഹായം. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് ചികിത്സാച്ചെലവിനായി പൊലീസ് വെൽഫെയർ ബ്യൂറോയിൽനിന്ന് അഞ്ചര ലക്ഷം രൂപ ഡി.ജി.പി അനുവദിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി.പി.ഒ എസ്.എൽ. ചന്തു, ശ്രീജിത്ത് എന്നിവർക്ക് രണ്ട് ലക്ഷം വീതവും എസ്.ഐ.പി ജയന് ഒരു ലക്ഷവും സി.പി.ഒ സി.വിനോദിന് 50000 രൂപയുമാണ് അനുവദിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ ചികിത്സാച്ചെലവ് വേണ്ടെന്നുവെച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മദൻ മോഹൻ പ്രശംസ പിടിച്ചുപറ്റി. മുറിവ് ആഴത്തിലുള്ളതായതിനാൽ സർജറി വേണ്ടിവന്നിരുന്നു. ബില്ലിൽനിന്ന് ഡോക്ടർ ഫീസ് ഒഴിവാക്കാൻ സർജറി ചെയ്ത ഡോ. മദൻ മോഹൻ നിർദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.