കിളിമാനൂർ: മനുഷ്യരെ ഉപദ്രവിച്ചും കാർഷികവിളകൾ നശിപ്പിച്ചും രാത്രിയും പകലും നാട്ടുകാരുടെ സ്വൈരജീവിതം കെടുത്തുന്ന വാനരപ്പടയെ കൂടുകൾ സ്ഥാപിച്ച് പിടികൂടാൻ പഴയകുന്നുമ്മൽ പഞ്ചായത്ത് പദ്ധതിയൊരുക്കി. കൃഷിവകുപ്പ്, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിൽ വാനരശല്യം രൂക്ഷമായ 13 വാർഡുകളിലാണ് കൂടുകൾ സ്ഥാപിക്കുന്നത്. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് കൂടുകൾ നിർമിച്ചിരിക്കുന്നത്. പഴങ്ങൾ ഉൾപ്പെടെയുള്ളവ കൂട്ടിനുള്ളിൽവെച്ചാണ് കുരങ്ങന്മാരെ പിടിക്കുന്നത്. കൂട്ടിനുള്ളിൽ വീഴുന്ന വാനരന്മാരെ വനംവകുപ്പ് ഉൾവനങ്ങളിൽ തുറന്നുവിടും. തുടർന്ന് വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടിക്കാനുള്ള പദ്ധതിയും തയാറാക്കും. മഞ്ഞപ്പാറ വാർഡിൽ കൂട് സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം പ്രസിഡന്റ് കെ. രാജേന്ദ്രൻ നിർവഹിച്ചു. പഴയകുന്നുമ്മൽ കൃഷി ഓഫിസർ ബീന അശോക് അധ്യക്ഷതവഹിച്ച യോഗത്തിൽ വാർഡ് അംഗം ദീപ്തി ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എസ്.വി. ഷീബ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സിബി, രതിപ്രസാദ്, അനിൽകുമാർ, സുമ സുനിൽ, ശ്രീലത ടീച്ചർ, ഷീജ സുബൈർ, സരളമ്മ, ഫോറസ്റ്റ് ഓഫിസർ ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.