നെടുമങ്ങാട്: കൊച്ചുമകന്‍റെ കാലിലെ പരിക്ക് അന്വേഷിച്ച് വി.ഐ.പി അപ്പൂപ്പൻ അരുവിക്കര ജി.വി രാജ സ്പോർട്സ് സ്ക്കൂളിലെത്തി. ഫുട്ബാൾ കളിക്കിടെ, കാലിന് പരിക്കേറ്റ കൊച്ചുമകനെ അന്വേഷിച്ച് സ്കൂളിലെത്തിയത് മുൻമന്ത്രിയും എം.എൽ.എയുമായ എം.എം. മണിയായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശിവജി സന്തോഷ് മണിയുടെ ഇളയ മകൾ ശ്രീജയുടെ മകനാണ്. കൊച്ചുമകനെ കെട്ടിപ്പിടിച്ച് പ്ലാസ്റ്ററിട്ട കാൽ പിടിച്ചുനോക്കി കുശലം ചോദിച്ച് കഴിഞ്ഞപ്പോഴേക്കും എം.എം. മണി സ്കൂളിലെത്തിയ വിവരം സ്കൂളിൽ പരന്നു. പ്രിൻസിപ്പൽ എം.കെ. സുരേന്ദ്രൻ ഓടി ഹോസ്റ്റലിലെത്തി. 'വന്നതല്ലേ, ഓഫിസ് വരെയെത്തി പോകാ'മെന്ന പ്രിൻസിപ്പലിന്‍റെയും മറ്റ് അധ്യാപകരുടെയും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ മണി ഓഫിസിലെത്തി. അധ്യാപകരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. കോൺഫറൻസ് ഹാളിൽ അധ്യാപകരും ജീവനക്കാരുമൊക്കെ മണിയാശാനെത്തിയതറിഞ്ഞ് കാണാൻ വട്ടം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.