നഗരസഭ വാതക പൊതുശ്മശാനം പ്രവർത്തനം ആരംഭിച്ചു

ആറ്റിങ്ങൽ: നഗരസഭയുടെ നവീകരിച്ച വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി 28 ലക്ഷം രൂപ പദ്ധതി വിഹിതം ചെലവിട്ടു. നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാൻ വൈകിയത് ആരോപണങ്ങൾക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം അടിയന്തര കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. മൃതശരീരം സംസ്കരിക്കുന്നതിന് 4500 രൂപയും സർവിസ് ചാർജായി 500 രൂപയും ഈടാക്കും. സംസ്കാരം പൂർത്തീകരിക്കുന്നതിന് മൂന്നുമണിക്കൂർ സമയവും 20 കിലോ ഗ്യാസും വേണ്ടിവരും. പതിറ്റാണ്ടുകളായി പരമ്പരാഗത സംസ്കാര രീതിയും ഇവിടെ നിലവിലുണ്ട്. വിറക് ഉപയോഗിച്ച് സംസ്കരിക്കുന്നതിന് 3250 രൂപ, അതിൽ 250 രൂപ നഗരസഭയുടെ സർവിസ് ചാർജും 3000 രൂപ വിറകിനുള്ള തുകയുമാണ്​. ഇതോടെ ദിനവും 18 മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിക്കും. പ്രവർത്തനോദ്ഘാടനം ചെയർപേഴ്സൺ എസ്. കുമാരി നിർവഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്ഥിരംസമിതി ചെയർമാൻമാരായ എസ്. ഷീജ, രമ്യസുധീർ, അവനവഞ്ചേരി രാജു, എ. നജാം, ഗിരിജടീച്ചർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.