വെമ്പായം എഫ്​.എച്ച്​.സിയിൽ കെട്ടിടനിർമാണം ആരംഭിച്ചു

നെടുമങ്ങാട്: വെമ്പായം കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമാണോദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിർവഹിച്ചു. മണ്ഡലത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ ചെലവില്‍ നിർമിക്കുന്ന കെട്ടിടത്തില്‍ ഒ.പി റൂം, മെഡിക്കല്‍ ഓഫിസറുടെ റൂം, ഡോക്ടർമാരുടെ മുറികൾ, നഴ്സസ് സ്റ്റേഷന്‍, ഫാർമസി, ലാബ്, ഇന്‍ജക്ഷന്‍ മുറി, രോഗികള്‍ക്ക് വെയിറ്റിങ്​ ഏരിയ, ടോയിലെറ്റ് എന്നിവയുണ്ടാകും​. പഞ്ചായത്ത് പ്രസിഡൻറ് ബീന ജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജഗന്നാഥപിള്ള സ്വാഗതം പറഞ്ഞു. കാപ്​ഷൻ വെമ്പായം കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമാണോദ്​ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.