കടുവാപ്പാറ പാലം പുനർനിർമിക്കണം; നിവേദനവുമായി നാട്ടുകാർ

പാലോട്: നന്ദിയോട് പഞ്ചായത്തിലെ കടുവാപ്പാറ പാലം തകർന്നത് ജനങ്ങളെ ദുരിതത്തിലാക്കി. മൂന്നുമാസം മുമ്പ്​ കനത്തമഴയിലാണ് പാലത്തിന്റെ ഒരുഭാഗം തകർന്നത്. നന്ദിയോട്-കള്ളിപ്പാറ-പാലുവള്ളി റോഡിലാണ് കടുവാപ്പാറ പാലം. പാലം തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. മുമ്പ്​ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഉണ്ടായിരുന്നു. വെഞ്ഞാറമൂട്, പാലോട് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. സ്‌കൂൾ തുറന്നതോടെ ഇതുവഴിയുള്ള കുട്ടികളുടെ യാത്ര അപകടകരമായി. മീൻമുട്ടി ടൂറിസം കേന്ദ്രത്തിലെത്താനും കടുവാപ്പാറ പാലത്തിന്റെ പണി പൂർത്തിയാക്കേണ്ടതുണ്ട്. പാലം അടിയന്തരമായി പുനർനിർമിക്കണമെന്നും ബസ് സർവിസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷൻ കഴിഞ്ഞദിവസം നന്ദിയോട്ടെത്തിയ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്​ നിവേദനം നൽകി. കാപ്​ഷൻ തകർന്ന കടുവാപ്പാറ പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.