*വിദ്യാർഥികള്‍ക്ക് എം.എല്‍.എയുമായി നേരിട്ട് സംവദിക്കാം തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിദ്യാർഥികള്‍ക്ക് ഐ.ബി. സതീഷ് എം.എല്‍.എയുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്നതും പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് ഉപയോഗപ്രദവുമായ കാട്ടാല്‍ എജൂകെയര്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പേയാട് സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ് മിഷന് കീഴിലെ എല്‍2 ലാബ്‌സിന്റെ സഹായത്തോടെ വികസിപ്പിച്ച സ്റ്റുഡന്റ് കെയര്‍ ആപ്ലിക്കേഷനിലൂടെയാണ് പദ്ധതി സാധ്യമാക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഐ.ബി. സതീഷ് എം.എല്‍.എയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും കൂട്ടിയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് കാട്ടാല്‍ എജൂകെയര്‍. കോവിഡ് സാഹചര്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ട മാര്‍ഗനിർദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഹൈബ്രിഡ് അക്കാദമിക് തുടര്‍ച്ചയാണ് പദ്ധതിയുടെ ലക്ഷ്യം. ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി. സുരേഷ് കുമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.