'ഇന്തോനേഷ്യയിൽ പിടിയിലായ ഇന്ത്യക്കാരെ മോചിപ്പിക്കണം'

നാഗർകോവിൽ: മത്സ്യബന്ധനത്തിനിടെ, ഇന്തോനേഷ്യൻ അതിർത്തി കടന്ന തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് സൗത്ത്​ ഏഷ്യൻ ഫിഷർമെൻ ഫ്രട്ടേനിറ്റി ജനറൽ സെക്രട്ടറി ഫാ. ചർച്ചിൽ വിദേശകാര്യ മന്ത്രാലയത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടു. കന്യാകുമാരി സ്വദേശികളായ മരിയ ജസിന്താസ്, ഇമ്മാനുവേൽ ജോസ്, മുത്തപ്പൻ, പ്രബിൻ, ലിബിൻ, തിരുവനന്തപുരം ജില്ലക്കാരായ ജോമോൻ, ജോൺ ബോസ്കോ, ഷിജിൻ എന്നിവരെയാണ് പിടികൂടിയത്. ഫെബ്രുവരി 17നാണ് എട്ടുപേരും പോർട്ട് ബ്ലയർ മത്സ്യബന്ധന തുറമുഖത്തുനിന്ന്​ അന്തമാൻ സ്വദേശിയുടെ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. ഇതിനിടയിലാണ് അവിചാരിതമായി ഇന്തോനേഷ്യൻ കടൽ അതിർത്തി കടന്നത്. തിങ്കളാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.