രാഹുൽ എത്തിയത് ദുരന്തമറിയാതെ; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ

വർക്കല: തീപിടിത്തത്തിൽ മരിച്ച പ്രതാപന്റെ മൂത്ത മകൻ രാഹുൽ ഗൾഫിൽനിന്നെത്തിയത് ദുരന്തമറിയാതെ. അമ്മയെയും അച്ഛനെയും കാണാൻ കുടുംബവീട്ടിൽ പോയിവരാമെന്ന് രാഹുൽ പറഞ്ഞപ്പോൾ ബന്ധുക്കൾ സ്തബ്ധരായി. ഒടുവിൽ കുടുംബ സുഹൃത്ത്​ ദുരന്ത വിവരം അറിയിച്ചപ്പോൾ മനസ്സ്​ തകർന്നുനിന്ന രാഹുലിനെ കണ്ട്​ ബന്ധുക്കളും വിതുമ്പി. അപകടമുണ്ടായെന്നും വേഗം എത്തണമെന്നും മാത്രമാണ് ബന്ധുക്കൾ ഫോൺ ചെയ്ത്​ അറിയിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് രാഹുലും ഭാര്യയും രണ്ടുമക്കളുമടങ്ങിയ കുടുംബം നാട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ കുടുംബവീട്ടിലേക്ക് പോകാനിറങ്ങുമ്പോഴാണ് രാഹുലിനോട് കാര്യങ്ങൾ പറയാൻ ബന്ധുക്കൾ നിർബന്ധിതരായത്. അതുവരെ അനിയൻ നിഹുലിന് അപകടമുണ്ടായെന്ന് മാത്രമേ ബന്ധുക്കൾ പറഞ്ഞിരുന്നുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.