സംഘ്പരിവാർ തകർക്കുന്നത് വൈവിധ്യങ്ങളുടെ ഇന്ത്യൻ പാരമ്പര്യം -ഡോ. ജെ. ദേവിക

തിരുവനന്തപുരം: മുസ്​ലിം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നതിലൂടെ സംഘ്പരിവാർ തകർക്കുന്നത് വൈവിധ്യങ്ങളുടെ ഇന്ത്യൻ പാരമ്പര്യത്തെയാണെന്ന് ഡോ. ജെ. ദേവിക. 'വസ്ത്രസ്വാതന്ത്ര്യം: ആർ.എസ്.എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു' തലക്കെട്ടിൽ വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മൻെറ് ഇ.കെ. നായനാർ പാർക്കിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ. ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കാനുള്ള സംഘ്പരിവാറിന്‍റെ ആസൂത്രിത ശ്രമങ്ങളോടുള്ള ചെറുത്തുനിൽപാണിത്​. വിദ്യാഭ്യാസ സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും സ്ത്രീകൾക്ക് നിഷേധിക്കുന്നതിനെതിരിലുള്ള സമരങ്ങളോടുള്ള ഐക്യപ്പെടൽ കൂടിയാണ് അവകാശസംരക്ഷണ സദസ്സെന്നും അവർ കൂട്ടിച്ചേർത്തു. വിമൻ ജസ്റ്റിസ് ജില്ല പ്രസിഡന്റ് രഞ്ജിത ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മുംതാസ് ബീഗം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എ. നായർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രിജിത്ത്, വിങ്​സ്​ ജില്ല പ്രസിഡന്റ് ഡോ. ഫാത്തിമ, സാമൂഹിക പ്രവർത്തക ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി ഷംല സ്വാഗതവും സെക്രട്ടറി ആരിഫ ബീവി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ബീബീജാൻ, ജില്ല കമ്മിറ്റിയംഗങ്ങളായ സുമീറ ആദിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നദീറാ ബഷീർ കവിത അവതരിപ്പിച്ചു. സുലൈഖ, ഹംദ ഹാറൂൻ, ലാമിയ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.