തിരുവനന്തപുരം: 'വസ്ത്രസ്വാതന്ത്ര്യം: ആർ.എസ്.എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു' തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മൻെറ് എല്ലാ ജില്ലകളിലും വനിത ദിനത്തിൽ അവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കും. മുസ്ലിംകൾക്കെതിരെ വംശവെറി ഉയർത്തി അവരെ അപരവത്കരിക്കാൻ നിരന്തരം ശ്രമിക്കുന്ന സംഘ്പരിവാർ ഇപ്പോൾ മുസ്ലിം പെൺകുട്ടികളുടെ വസ്ത്രസ്വാതന്ത്ര്യത്തിലാണ് കൈവെച്ചിരിക്കുന്നതെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ് പറഞ്ഞു. ഇത് വിദ്യാഭ്യാസ അവകാശവും നിഷേധിച്ച് അവരാർജിച്ച പുരോഗതി തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ്. സംഘ്പരിവാർ ഉത്തരവുകളെ സ്ത്രീ മുന്നേറ്റത്തിലൂടെ ചോദ്യം ചെയ്യുമെന്ന താക്കീതാണ് അവകാശസംരക്ഷണ സദസ്സുകളെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.