ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അനുശോചിച്ചു

MUST തിരുവനന്തപുരം: മുസ്​ലിംലീഗ് സംസ്ഥാന അധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം സമസ്തക്കും സമുദായത്തിനും കരുത്തുനൽകിയ ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായതെന്ന് സമസ്ത ജില്ല കമ്മിറ്റി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ജില്ല സമസ്തയുടെയും ഉപവിഭാഗങ്ങളുടെയും നേതൃത്വത്തിൽ അനുസ്​മരണവും പ്രാർഥന മജ്‌ലിസും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ജില്ല പ്രസിഡന്റ് എസ്.എ. ഷാജഹാൻ ദാരിമി പനവൂർ, ജനറൽ സെക്രട്ടറി എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴ്, വിഴിഞ്ഞം സഈദ് മുസ്‌ലിയാർ, നസീർഖാൻ ഫൈസി, ഫ്ഖ്‌റുദീൻ ബാഖവി, ഹുസൈൻ ദാരിമി പെരിങ്ങമ്മല എന്നിവർ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.