വിഴിഞ്ഞം: കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം ആർ.സി. തെരുവ് ഷീല ഭവനിൽ ഷിജിൻ (34) ആണ് പിടിയിലായത്. ആഴിമല ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം തട്ടിയ കേസിലും പ്രതിയാണ്. ബാലരാമപുരത്തെ മൊബൈൽക്കടയിൽ നടത്തിയ മോഷണത്തിന് പിടിയിലായി ജയിലിലായ ഇയാൾ ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് പകൽ കടയ്ക്ക് മുന്നിൽ കിടന്നുറങ്ങിയ ശേഷം രാത്രിയിൽ മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.