കെ.എസ്.യുവിൻെറ ഐക്യദാർഢ്യ സദസ്സ് നെയ്യാറ്റിൻകര: യുക്രൈയ്നിൽ അകപ്പെട്ട വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ ജനതയെ അടിയന്തരമായി നാട്ടിൽ തിരികെയെത്തിക്കാൻ ഇന്ത്യൻ ഭരണകൂടം ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച് കെ.എസ്.യു നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് മുൻ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ. അരുൺ അധ്യക്ഷത വഹിച്ചു. ജി. കാർത്തികേയൻ അനുസ്മരണം നെയ്യാറ്റിൻകര: ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറ കരുത്തുറ്റ നേതാവും സ്പീക്കറും ആയിരുന്ന ജി. കാർത്തികേയൻെറ ഏഴാം അനുസ്മരണ യോഗവും എൻ.കെ. പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിന് സമീപം അദ്ദേഹത്തിൻെറ ചിത്രത്തിൽ മുൻ എം.എൽ.എ - ആർ. സെൽവരാജ് പുഷ്പാർച്ചനയും നടത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. എം.മുഹിനുദീൻ, ആർ. അജയകുമാർ, എൻ. ശൈലേന്ദ്രകുമാർ, നെയ്യാറ്റിൻകര അജിത്, ജയരാജ്തമ്പി, അമരവിള മാധവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.