രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്കായി തുറന്നു  

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ അരശുപറമ്പ് കാരവളവില്‍ പുതുതായി ആരംഭിച്ച ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. 15 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി 25 ലക്ഷം ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള ശൗചാലയങ്ങളും വൈദ്യുതിയും ഇല്ലാതിരുന്നതിനാൽ ഏറെനാള്‍ കെട്ടിടം തുറന്നുകൊടുക്കാനായില്ല. നഗരസഭയിലെ 39 വാര്‍ഡുകളിലായി 346 ഭിന്നശേഷിക്കാരായ കുട്ടികളാണുള്ളത്. ഇതില്‍ പകുതിയിലധികം കുട്ടികള്‍ക്കും വിദ്യാലയങ്ങളിലെത്തി പഠിക്കാനാകുന്നില്ല. ഉദ്ഘാടനചടങ്ങില്‍ സംവിധായകന്‍ കനകരാഘവന്‍ മുഖ്യാതിഥിയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ ബി. സതീശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.രവീന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.ഹരികേശന്‍നായര്‍, എസ്.അജിത, പി.വസന്തകുമാരി, എസ്.സിന്ധു, എം.എസ്.ബിനു, പി.രാജീവ്, എസ്.ശ്യാമള, സുമയ്യ മനോജ്, വിദ്യ എസ്, ഷീല ഫ്ലവര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.