ചെരുപ്പാണി-ചിറ്റിപ്പാറ-വാഴവിള റോഡ് ഉദ്ഘാടനം ചെയ്തു

തൊളിക്കോട്: ചെരുപ്പാണി-ചിറ്റിപ്പാറ-വാഴവിള റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഫർസാന 5,50,000 രൂപ അനുവദിച്ച്​ പണി പൂർത്തീകരിച്ച കോൺക്രീറ്റ് റോഡാണിത്​. പഞ്ചായത്ത് പ്രസിഡൻറ് വി. ജെ. സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​ഥിരംസമിതി ചെയർമാൻ തോട്ടുമുക്ക് അൻസർ വികസന സ്​ഥിരംസമിതി ചെയർമാൻ ലിജുകുമാർ ബ്ലോക്ക്​ പഞ്ചായത്ത് അംഗങ്ങളായ ഷാജി, വിജയൻ പഞ്ചായത്തംഗം ബിനിതാമോൾ, തോട്ടുമുക്ക് സലീം തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.