ടി.ആര്‍. ഓമനക്കും വഞ്ചിയൂര്‍ രാധക്കും പുരസ്‌കാരം

തിരുവനന്തപുരം: മലയാള സിനിമയില്‍ നിരവധി അമ്മവേഷങ്ങള്‍ ചെയ്ത ടി.ആര്‍. ഓമന, വഞ്ചിയൂര്‍ രാധ എന്നിവര്‍ക്ക് പ്രേംനസീര്‍ സുഹൃത്​സമിതി പ്രേംനസീര്‍ ഗുരുശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിക്കും. പ്രേംനസീര്‍ ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ദിനമായ മാര്‍ച്ച് 10ന് വൈകീട്ട്​ ഏഴിന് പൂജപ്പുര ശ്രീചിത്തിര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.