തിരുവനന്തപുരം: ക്രമസമാധാന തകർച്ചക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷാഫി പറമ്പിൽ എം.എൽ.എക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ, ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകരെ താഴെയിറക്കാൻ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്, നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. ഉച്ചയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്നായിരുന്നു സംഘർഷം. കേരളം കണ്ടതിൽവെച്ച് ഏറ്റവും ദുർബലനായ ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ക്വട്ടേഷൻ, ലഹരി മാഫിയകളാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും ഷാഫി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥൻ, എൻ. എസ്. നുസൂർ, എസ്.എം ബാലു, സംസ്ഥാന ഭാരവാഹികളായ രാഹുൽ മാങ്കൂട്ടത്തിൽ, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അനീഷ് കാട്ടാക്കട, അരുൺ രാജൻ, വീണ എസ്. നായർ, ടി.ആർ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.