ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു ബൈക്കും ലോറിയും കത്തിനശിച്ചു ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്തിന് സമീപം ചരക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകക്ക് താമസിക്കുന്ന പത്മകുമാർ (വേണു)- സിന്ധു ദമ്പതികളുടെ ഏക മകൻ വിശാൽ (19) ആണ് മരിച്ചത്. ബൈക്കിൽ പിന്നിലിരുന്ന ആറ്റിങ്ങൽ ഫൈവ് റോസ് വില്ലയിൽ ഷാജുവിന്റെ മകൻ ആസിഫിന് (19) ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപെട്ട ലോറിയും ബൈക്കും പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. വിശാലും ആസിഫും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്ക് ലോറിയെ മറികടക്കുമ്പോൾ എതിരെവന്ന ബൊലേറോ ഇടിച്ചു. പിന്നാലെ വന്ന ലോറിയുടെ മുൻ ചക്രത്തിൽ ബൈക്ക് കുരുങ്ങി 100 മീറ്ററോളം റോഡിൽ ഉരഞ്ഞുനീങ്ങി. വിശാലിന്റെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു. റോഡിലേക്ക് തെറിച്ചുവീണ ആസിഫ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥികളാണ്. എറണാകുളത്തുനിന്ന് സാനിറ്റൈസർ, സൗന്ദര്യലേപന വസ്തുക്കൾ എന്നിവയുമായി തിരുവനന്തപുരത്തെ മൊത്തവിതരണ കേന്ദ്രത്തിലേക്ക് വരികയായിരുന്നു ലോറി. അടിയിൽപെട്ട ബൈക്കുമായി റോഡിൽ ഉരഞ്ഞാണ് തീപിടിത്തം. ഡ്രൈവർ സുജിത് ലോറി നിർത്തി താഴെയിറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നു. ആറ്റിങ്ങൽ ഫയർഫോഴ്സും പൊലീസും ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. മരിച്ച വിശാലും ആസിഫും ഒരു ബൈക്കിലാണ് ദിവസവും കോളജിൽ പോകുന്നത്. ഇന്നലെ വിശാൽ വീട്ടിൽനിന്ന് ബൈക്കുമായി ആസിഫിന്റെ വീട്ടിലെത്തി ബൈക്ക് അവിടെവെച്ച് ആസിഫിന്റെ ബൈക്കിലാണ് കോളജിലേക്ക് പോയത്. Tvdatl vishal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.