വിതുര: പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തും. www.keralaforestecotourism എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാവും. സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽനിന്ന് ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കണം. ഇ -ടിക്കറ്റിന് പകരം ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനൽ ഓഫിസർ അറിയിച്ചു. പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ് ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിയായെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷിച്ചു. മുട്ടപ്പലം കുക്കുടു ജയൻ എന്ന ബാബുവിനെയാണ് (30) ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജി ടി.പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്. 2016 മേയ് 16 നാണ് കേസിനാസ്പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വോട്ടുചെയ്യുവാൻ പോയ സമയമായിരുന്നു പീഡനം. അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തു പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി.എസ്. സജിമോൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹസിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.