വീട് തകർന്നു; ദമ്പതിമാർ അദ്​ഭുതകരമായി രക്ഷപ്പെട്ടു

തൊളിക്കോട്: വയോധിക ദമ്പതികൾ താമസിച്ചിരുന്ന വീട് തകർന്നുവീണു. ദമ്പതികൾ അദ്​ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ ഏക വരുമാന മാർഗമായ കറവപ്പശു ചത്തു. ചൊവ്വാഴ്ച പുലർച്ച യോടെയായിരുന്നു സംഭവം. തുരുത്തി ഭദ്രംപച്ചപാറ കിഴക്കുംകരയിൽ വാസു-ശാന്തകുമാരി ദമ്പതികളാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. രോഗികളും നിർധനരുമായ ദമ്പതിമാർ ഉറങ്ങവെയാണ് പഴക്കംചെന്ന വീട് തകർന്നു വീണത്. ഇവർക്ക് മക്കളില്ല. മുമ്പ്​ ഹോട്ടലിൽ അടുക്കള ജോലിയിൽ ഏർപ്പെട്ടിരുന്ന വാസു കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, കിടപ്പുരോഗിയായി. ഭാര്യ ശാന്തകുമാരി ഏറെക്കാലമായി വിവിധ രോഗങ്ങളാൽ ചികിത്സയിലാണ്. ബന്ധുക്കളും നാട്ടുകാരുമാണ് പശുവിനെ വാങ്ങി നൽകിയത്. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും വീട് ലഭിച്ചില്ല. നിലവിലെ ഇവരുടെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്നും കറവപ്പശുവിനെ വാങ്ങിനൽകാൻ പഞ്ചായത്ത് പ്രസിഡന്റുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും അംഗം എൻ.എസ്. ഹാഷിം പറഞ്ഞു. കാപ്​ഷൻ വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.