വിതുര: മണലി ആദിവാസി ഊരുകളിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമായി മണലി പാലത്തിന്‍റെ നിർമാണം പൂർത്തിയാകുന്നു. വാമനപുരം ആറിനു കുറുകെയുള്ള പാലം വിതുര പഞ്ചായത്തിൽ ഏറ്റവുമധികം ഊരുകളുള്ള മണലി വാർഡിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏകവഴിയാണ്. പാലം ഈമാസം തന്നെ തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വീതികുറഞ്ഞ ഒരു ഇരുമ്പുപാലത്തിലൂടെയായിരുന്നു ഇതുവരെ ഊരു നിവാസികളുടെ യാത്ര. വിദ്യാർഥികളും വൃദ്ധരും വാമനപുരം നദി മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടിയപ്പോൾ രണ്ടു വർഷം മുമ്പാണ് മണലിയിൽ കോൺക്രീറ്റ് പാലം നിർമിക്കാൻ തീരുമാനിച്ചത്. നബാർഡ് ഫണ്ടിൽനിന്ന്1.68 കോടി രൂപയും കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 42 ലക്ഷം രൂപയും ചേർത്ത് 2.10 കോടി ചെലവിട്ടാണ് പാലം നിർമിക്കുന്നത്. ഒന്നാം ഘട്ട നിർമാണം അവസാനിക്കാറായ സമയത്തുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന് നാശമുണ്ടായതാണ് നിർമാണം വൈകാൻ കാരണം. പിന്നീട് ജി.സ്റ്റീഫൺ എം.എൽ.എയുടെ ശ്രമഫലമായാണ് പണി പുനരാരംഭിച്ചത്. കാപ്ഷൻ: നിർമാണം പൂർത്തിയാകുന്ന മണലിപാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.