ജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണം

തിരുവനന്തപുരം: മദ്യവർജന സമിതിയുടെ സ്ഥാപക രക്ഷാധികാരിയും വനിത കമീഷൻ മുൻ ചെയർപേഴ്സനുമായ ജസ്റ്റിസ് ശ്രീദേവി അനുസ്മരണം മാർച്ച്‌ അഞ്ചിന്​ രാവിലെ 10ന്​ തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനിൽ നടക്കുമെന്ന് മദ്യവർജന സമിതി സെക്രട്ടറി റസൽ സബർമതിയും പ്രസിഡന്റ് എം. റസീഫും അറിയിച്ചു. പന്ന്യൻ രവീന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ. മുരളീധരൻ എം.പി, വി. ശശി എം.എൽ.എ, ഡോ. എൻ. രാധാകൃഷ്ണൻ, വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി, ജോയന്റ് എക്​സൈസ് കമീഷണർ ഗോപകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ പങ്കെടുക്കും. യോഗത്തിൽ ശ്രീദേവി സ്മാരക മാധ്യമ പുരസ്‌കാരം, ബാലപ്രതിഭ പുരസ്‌കാരം എന്നിവ നൽകും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് സ്വീകരണവും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.