നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിൽ കുംഭമാസ ഉത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. ക്ഷേത്രം തന്ത്രി മഹാദേവ അയ്യരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പത്ത് ദിവസം നടക്കുന്ന ഉത്സവം മാർച്ച് എട്ടിന് രാത്രി 12ന് നടക്കുന്ന ഒടുക്കുപൂജയോടെ സമാപിക്കും. ഉത്സവനാളുകളിലെ പ്രധാന ചടങ്ങായ വലിയപടുക്ക വെള്ളിയാഴ്ച രാത്രി 11ന് നടക്കും. എട്ടാം കൊട മാർച്ച് 15ന്. കൊടിയേറ്റ് ചടങ്ങിൽ തെലങ്കാന, പുതുച്ചേരി ഗവർണർ ഡോ. തമിഴിശൈ സൗന്ദരരാജൻ, മന്ത്രി ടി. മനോ തങ്കരാജ്, എ.വിജയകുമാർ എം.പി, ജില്ല കലക്ടർ എം. അരവിന്ദ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ദേവസ്വം ജോയന്റ് സെക്രട്ടറി ജ്ഞാനശേഖർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.