പാലോട്: സ്ത്രീകൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സ്ത്രീസുരക്ഷക്ക് സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നന്ദിയോട് ജങ്ഷനിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രാധാമണി, കമ്യൂണിറ്റി കൗൺസിലർ മല്ലിക, റിസോഴ്സ് േപഴ്സൺ രേവതി എന്നിവർ പങ്കെടുത്തു. ഫോട്ടോ : സിഗ്നേച്ചർ കാമ്പയിൻ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.