സാങ്കേതിക സർവകലാശാല വാർത്തകൾ

അവസാന സെമസ്റ്റർ ബി.ടെക് ക്ലാസുകൾ മാർച്ച് മൂന്നുമുതൽ തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ ബി.ടെക് ക്ലാസുകൾ മാർച്ച് മൂന്നിന്​ ആരംഭിക്കും. ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്​ ടെക്‌നോളജി, ബാച്ചിലർ ഓഫ് ഡിസൈൻ എന്നിവയുടെ ആറാം സെമസ്റ്റർ ക്ലാസുകളും മാർച്ച് മൂന്നുമുതൽ ആരംഭിക്കും. രണ്ടാം സെമസ്റ്റർ എം.ബി.എ, നാലാം സെമസ്റ്റർ ബി.ഡെസ് ക്ലാസുകൾ യഥാക്രമം മാർച്ച് ഒമ്പത്​, 16 തീയതികളിൽ ആരംഭിക്കും. പുതുക്കിയ പരീക്ഷ കലണ്ടർ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ പരീക്ഷ കലണ്ടർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന ബി.ടെക് അഞ്ചാം സെമസ്റ്റർ മൈനർ (2019 സ്‌കീം) പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.