ശിവാലയ ഓട്ടം നാളെ തുടങ്ങും

നാഗർകോവിൽ: ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിൽ മാത്രമുള്ള ആചാരമായ ശിവാലയ ഓട്ടത്തിന്റെ തുടക്കം തിങ്കളാഴ്ച സന്ധ്യയോടെ ഓട്ടക്രമത്തിലെ ആദ്യ ക്ഷേത്രമായ മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്ന്​ തുടങ്ങും. തുടർന്ന് തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാങ്കോട്, തൃപ്പന്നിയോട് വഴി തിരുനട്ടാലത്ത് അവസാനിക്കും. 12 ശിവക്ഷേത്രങ്ങളിലും ഭക്തർ 'ഗോവിന്ദാ... ഗോപാലാ' എന്ന വിഷ്ണുനാമം പറഞ്ഞുകൊണ്ടാണ് ഓടുന്നത്. ആകെ നൂറ് കിലോമീറ്റർ ദൂരം ഈ ക്ഷേത്രങ്ങൾ തമ്മിൽ ഉണ്ട്. ആദ്യകാലത്ത് നടന്നും ഓടിയും ദർശനം നടത്തിയെങ്കിൽ കാലമാറ്റത്തിനനുസരിച്ച് വിവിധ മോ​േട്ടാർ വാഹനങ്ങളിലും ഭക്തർ ശിവാലയ ഓട്ടം പൂർത്തിയാക്കുന്നു. പാരമ്പര്യ രീതി പിന്തുടരുന്നവരും ഉണ്ട്. കേരളത്തിൽ നിന്ന്​ ധാരാളം ഭക്തർ ഈ ക്ഷേത്രങ്ങളിൽ ശിവരാത്രി ദിവസം എത്താറുണ്ട്. അവർക്കായി വഴിയരികിൽ ലഘുഭക്ഷണവും പാനീയങ്ങളും ഭക്തർ ഒരുക്കി ​െവക്കും. കോവിഡിന്റെ ശമനംമൂലം ഇത്തവണ കൂടുതൽ ഭക്തരെ ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കുന്നതായി കന്യാകുമാരി ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർക്കായുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുള്ളതായി ജില്ല ഭരണകൂടം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.