വീടുകയറി അക്രമം; രണ്ടുപേർ അറസ്റ്റിൽ

വെള്ളറട: നെയ്യാര്‍ ഡാം കോട്ടൂര്‍ മുണ്ടണി കോളനിയില്‍ പ്രകാശനെയും അമ്മയെയും വീടുകയറി ആക്രമിച്ച രണ്ടുപേരെ നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ മുണ്ടണിനട എം.എന്‍ നഗര്‍ കോളനിയില്‍ പ്രദീപ് (32), ഭരതന്നൂര്‍ കൊച്ചുവയല്‍ അംബേദ്​കര്‍ കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 44ല്‍ മുകേഷ് ലാല്‍ (27) എന്നിവരാണ് പിടിയിലായത്​. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തില്‍ നെയ്യാര്‍ ഡാം സി.ഐ ബിജോയ്, എസ്.ഐ പ്രമോദ്, എ.എസ്.ഐ ഷാജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. ചിത്രം.പ്രദീപ് ( 32),ലാല്‍ (27).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.