നെടുമങ്ങാട്: നെടുമങ്ങാട് ട്രാൻസ്പോർട്ട് ഡിപ്പോയിൽനിന്ന് മലയോരമേഖലകളിലേക്കുള്ള വിവിധ സർവിസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഡി.ടി.ഒയെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്തു. ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സജാദ് മന്നൂർക്കോണം, അനീഷ്, ഷാഹിം, സനകൻ, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. എത്രയും വേഗം സർവിസുകൾ പുനരാരംഭിക്കുമെന്നും വിദ്യാർഥികൾക്കുള്ള യാത്രാക്ലേശം പരിഹരിക്കുമെന്നും ഡി.ടി.ഒ അറിയിച്ചതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. ഫോട്ടോ : യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡി.ടി.ഒയെ ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.