തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവർത്തകൻ ഇ. സോമനാഥിന് ആദരാഞ്ജലി അർപ്പിക്കാനായി സംഘടിപ്പിക്കുന്ന 'ഇ. സോമനാഥ് സ്നേഹസ്മൃതി' ഇന്ന് നടക്കും. കേരള മീഡിയ അക്കാദമിയും ഇ. സോമനാഥ് ഫ്രറ്റേണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി അയ്യൻകാളി ഹാളിൽ വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ആന്‍റണി രാജു, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു തുടങ്ങിയവർ അനുസ്മരണം നടത്തും. പരിപാടിയുടെ നടത്തിപ്പിനായി സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കൺവീനറായ സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.